ആലുവയിലെ ഗതാഗത പ്രശ്നം പരിഹരിക്കുന്നതിനുള്ള പഠനം


ആലുവയിൽ ഏറിയ സമയവും നിലനിൽക്കുന്ന ഗതാഗത കുരുക്ക് യാത്രക്കാർക്ക് കടുത്ത ശാരീരിക മാനസിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് ഒരു വിദഗ്ദ്ധ ഏജൻസിയുടെ സഹായത്തോടെ വിശദമായ പഠനം നടത്തുന്നതിനും ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി പരിഹാരം ശുപാർശ ചെയ്യുന്നതിനുമാണ് ജിസിഡിഎ ഉദ്ദേശിക്കുന്നത്. മറ്റു ഫണ്ട് ഉപയോഗിച്ച് പഠനം ഏറ്റെടുക്കുമെന്ന് ആലുവ എം‌എൽ‌എ ശ്രീ അൻ‌വർ സാദത്ത് ജി‌സി‌ഡി‌എയെ അറിയിച്ചതിനാൽ പഠനത്തിനായി ജി‌സി‌ഡി‌എ തിരഞ്ഞെടുത്ത ഏജൻസിയായ നാറ്റ്പാക്കിന് വർക്ക് ഓർഡർ നൽകിയിട്ടില്ല.

വ്യാപാരി സംഘടനകൾ, പ്രദേശത്തെ കൗൺസിലർമാർ, വിവിധ സാമൂഹിക-സാംസ്കാരിക-ബിസിനസ്‌ വ്യക്തിത്വങ്ങൾ എന്നിവരുടെ അഭ്യർത്ഥനകൾ പരിഗണിച്ച്, ബാങ്ക് ജംഗ്ഷനേയും പറവൂർ കവല ജംഗ്ഷനേയും ബന്ധിപ്പിച്ചു കൊണ്ട് പെരിയാർ നദിക്ക് കുറുകെ കടത്തു കടവിൽ പാലത്തിന്റെ സാധ്യതയെക്കുറിച്ച് പഠിക്കാൻ പിന്നീട് തീരുമാനിച്ചു. സാധ്യതാപഠനത്തിനായി യോഗ്യതയുള്ള സർക്കാർ ഏജൻസികളായ നാറ്റ്പാക്, കിറ്റ്കോയിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു. ലഭ്യമായ താൽപര്യപത്രങ്ങൾ പരിശോധിച്ചു വരികയാണ്.