ഷീ ഹോസ്റ്റൽ


ജോലി, വിദ്യാഭ്യാസം, വ്യക്തിപരം തുടങ്ങിയ ആവശ്യങ്ങൾക്കായി സ്ത്രീകളടക്കം നിരവധി ആളുകൾ നഗരത്തിലേക്ക് വരുന്നുണ്ട്. അങ്ങനെയുള്ള യാത്രകളിൽ സുരക്ഷിതവും ഉത്തരവാദിത്വപരവുമായ താമസ സൗകര്യം കണ്ടെത്താൻ സ്ത്രീകൾ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ടി സാഹചര്യം മനസിലാക്കി ജിസി‌ഡി‌എ യുടെ തനത് ഫണ്ട് ഉപയോഗിച്ച് എറണാകുളം സൗത്ത് റെയിൽ‌വേ സ്റ്റേഷന് സമീപം സ്ഥിതിചെയ്യുന്ന 23 സെൻറ് (ഏകദേശം) ഭൂമിയിൽ. ഷീ ഹോസ്റ്റൽ പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നു. 50-60 കിടക്കകളും അനുബന്ധ സൗകര്യങ്ങളുമായി നാലു നിലകളുള്ള കെട്ടിടത്തിൻറെ പ്ലാൻ ഉൾപ്പടെയുള്ള ഡ്രോയിoഗ് ചെയ്യുന്ന പ്രവൃത്തി അവസാന ഘട്ടത്തിലാണ്.. സാമ്പത്തിക സാധ്യതാ പഠനം നടത്തേണ്ടതുണ്ട്.