കൊച്ചി മറൈൻ ഡ്രൈവിൽ കേബിൾ കാർ/ റോപ്പ് വേ പദ്ധതി


വേമ്പനാട്ടുകായലിൻറെ സൗന്ദര്യവും സൂര്യാസ്‌തമയവും കഴുകൻ കാഴ്ച്ചയിൽ വിനോദ സഞ്ചാരികൾക്ക് ആസ്വദിക്കുന്നതിനായാണ് ജിസിഡിഎ ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. കായലിനു മുകളിലൂടെ കേബിൾ കാർ മറൈൻ ഡ്രൈവ് മൈതാനത്തെ ബോൾഗാട്ടി ദ്വീപുമായി ബന്ധിപ്പിക്കും. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ജിസിഡിഎ ചെയ്യുന്ന പദ്ധതി പ്രാരംഭ ഘട്ടത്തിലാണ്. തത്വത്തിലുള്ള അനുമതി
ലഭിക്കുന്നതിനായി ഹ്രസ്വ പദ്ധതി റിപ്പോർട്ട് ജിസിഡിഎ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.