ജവഹർലാൽ നെഹ്‌റു ഇൻറ്റർനാഷണൽ സ്റ്റേഡിയത്തിൽ മൾട്ടിലിവൽ കാർ പാർക്കിംഗ്


സ്റ്റേഡിയത്തിൽ നടക്കുന്ന അന്താരാഷ്ട്ര / ദേശീയ മത്സരങ്ങളുടെ ഭാഗമായി കാർ പാർക്കിംഗിനുള്ള ആവശ്യം വർദ്ധിച്ചതിനാലും വാഹനഗതാഗത ബാഹുല്യമുള്ളതിനാലും സ്റ്റേഡിയത്തിലും പരിസരത്തും പ്രവർത്തിക്കുന്ന വാണിജ്യ, ഓഫീസ് കെട്ടിടങ്ങളിൽ പാർക്കിംഗ് സ്ഥലങ്ങളുടെ അഭാവം നിലവിലുള്ളതിനാലും ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ മൾട്ടി ലെവൽ കാർ പാർക്കിംഗ് പദ്ധതി നടപ്പിലാക്കുവാൻ ജിസിഡിഎ ഉദ്ദേശിക്കുന്നു. സമ്മിശ്ര (വാണിജ്യ / വാസയോഗ്യമായ) ഉപയോഗത്തിനായി സോൺ ചെയ്തിട്ടുള്ള 50 സെൻറ് സ്ഥലം ഈ പദ്ധതിക്കായി ഉപയോഗിക്കാൻ ജിസി‌ഡി‌എ ഉദ്ദേശിക്കുന്നു. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കാൻ പോകുന്ന ഈ പദ്ധതിയുടെ സാങ്കേതിക / സാമ്പത്തിക സാധ്യതാ പഠനങ്ങൾ‌ ജിസിഡിഎ നടത്തി വരുന്നു.