പ്രവർത്തനങ്ങൾ


1994 ലെ (20/1994) കേരള മുനിസിപ്പാലിറ്റി ആക്ടിൻ്റെ വ്യവസ്ഥകൾ പ്രകാരവും 1994 ലെ (13/1994) കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരവും വികസന അതോറിറ്റിയുടെ അധികാരങ്ങളിലും പ്രവർത്തനങ്ങളിലും താഴെ പറയുന്നവ ഉൾക്കൊള്ളുന്നു.



1. ഡെവലപ്പ്മെൻറ് അതോറിറ്റി പ്രദേശത്ത് വികസനപദ്ധതികൾ നടപ്പിലാക്കുന്നതിനായി ഈ ആക്ടിൻ്റെ വ്യവസ്ഥകൾക്ക് അനുസൃതമായി ലാൻഡ്‌ റീ അഡ്‌ജസ്റ്മെൻറ് അല്ലെങ്കിൽ ലാൻഡ്‌ പൂളിംഗ് അല്ലെങ്കിൽ ലാൻഡ്‌ ബാങ്കിംഗ് എന്നിവ തയ്യാറാക്കി നടപ്പിലാക്കുക.

2. ട്രാൻസ്‌ഫർ ഓഫ് ഡെവലപ്പ്മെൻറ് റൈറ്റ്സ് (ടിഡിആർ), അക്കോമഡേഷൻ റീസർവേഷൻ തുടങ്ങിയവ ഉപയോഗിച്ച് അതോറിറ്റിയുടെ അധികാര പരിധിയിൽ ആസൂത്രിത വികസന പദ്ധതികൾ പ്രോത്സാഹിപ്പിക്കുക.

3. ആവശ്യമെങ്കിൽ പ്രത്യേക പ്രവർത്തന ഏജൻസികൾ ഉണ്ടാക്കുകയും ബന്ധപ്പെട്ട മേഖലയിലെ അവയുടെ പ്രവർത്തനങ്ങൾക്ക് മാർഗനിർദ്ദേശം നൽകുകയും നിയന്ത്രിക്കുകയും സഹായിക്കുകയും ചെയ്യുക.

4. ഡെവലപ്പ്മെൻറ് അതോറിറ്റി പ്രദേശത്തെ ഈ ആക്ടിന് കീഴിൽ വരുന്ന പദ്ധതികളുടെ നിർവ്വഹണം ഏകോപിപ്പിക്കുക.

5. ഒന്ന് , മൂന്ന് എന്നിവയിൽ പ്രതിപാദിക്കുന്ന പ്രവർത്തനങ്ങൾക്ക് പുറമേ ഇവയ്ക്ക് അനുബന്ധമായും സാന്ദർഭികമായും അനന്തരഫലമായും വരുന്നവയും കൂടാതെ സർക്കാരും ജില്ലാ ആസൂത്രണസമിതിയും മെട്രോപോളിറ്റൻ പ്ലാനിംഗ് കമ്മിറ്റിയും കാലാകാലങ്ങളിൽ നിർദ്ദേശിക്കുന്നതുമായ കാര്യങ്ങളും നടപ്പിലാക്കുക.