കലൂർ വിശദ നഗരാസൂത്രണ പദ്ധതി പ്രദേശത്ത് അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള 30 സെൻറ് സ്ഥലത്ത് ഒരു ഗോഡൗൺ കം ഓഫീസ് സമുച്ചയം നിർമ്മിക്കാൻ ജിസിഡിഎ ഉദ്ദേശിക്കുന്നത്. പ്ലോട്ടിന്റെ രണ്ടു വശങ്ങളിലും 10 മീറ്റർ വീതിയുള്ള റോഡുകളുള്ളതിനാൽ പ്ലോട്ടിലേക്ക് സുഗമമായി പ്രവേശിക്കാനാകും. ആയതിനാൽ തന്നെ പൊതു സ്വകാര്യ ആവശ്യങ്ങൾക്കായി ഗോഡൗൺ കം ഓഫീസ് കോംപ്ലക്സ് കെട്ടിടം നിർമ്മിക്കാൻ ജിസിഡിഎ തീരുമാനമെടുത്തു. നിർദ്ദിഷ്ട പദ്ധതിയുടെ ഡ്രോയിംഗുകൾ തയ്യാറാക്കി കെട്ടിട നിർമ്മാണ അനുമതിക്കായി കൊച്ചി കോർപ്പറേഷനിൽ സമർപ്പിക്കുവാൻ പോവുകയാണ്. കെഎംബിആർ 2019 ന് അനുസൃതമായി എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പടെ രണ്ട് നിലകളിലായി കെട്ടിടത്തിന്റെ ആകെ വിസ്തീർണ്ണം 756.90 ചതുരശ്രമീറ്റർ ആണ്. ഭരണാനുമതി ലഭിച്ചതിനുശേഷം മാത്രമേ കൂടുതൽ നടപടികൾ കൈക്കൊള്ളുവാൻ സാധിക്കുകയുള്ളൂ.
പകർപ്പവകാശം @ 2023 Greater Cochin Development Authority എല്ലാ അവകാശങ്ങളും നിക്ഷിപ്തം.
സൈറ്റ് സന്ദർശനത്തിന്റെ ആകെ എണ്ണം : 75515