കലൂർ വിശദ നഗര പദ്ധതി പ്രദേശത്ത് ജിസിഡിഎയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് എക്സിബിഷൻ കം കൺവെൻഷൻ സെൻറർ നിർമ്മിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ (PPP) പദ്ധതി നടപ്പാക്കാനായി ആർഎഫ്‌പി ക്ഷണിച്ച് പാട്ടകരാർ നൽകാനാണ് നടപടികൾ സ്വീകരിച്ചതെങ്കിലും വിവിധ സാങ്കേതിക തടസ്സങ്ങൾ മൂലം ആയത് ഉപേക്ഷിക്കുകയും 210 സെൻറ് സ്ഥലത്ത് ജിസിഡിഎ തനത് ഫണ്ട് ഉപയോഗിച്ച് പദ്ധതി നടപ്പിലാക്കുവാൻ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിക്കുകയും ചെയ്തു. കെട്ടിട നിർമ്മാണ അനുമതി അപേക്ഷക്കായി പ്ലാൻ തയ്യാറാക്കുകയും 20.01.2020 തിയ്യതിയിൽ കൊച്ചി കോർപ്പറേഷനിൽ സമർപ്പിക്കുകയും ചെയ്തു. പദ്ധതിക്കായി പുതിയ പ്രാഥമിക സാധ്യതാ റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചെങ്കിലും അംഗീകാരം ലഭിച്ചിട്ടില്ല. G.O. (Rt) No.761 / 1999 / LAD, dtd 03.03.1999 ഉത്തരവ് പ്രകാരം സ്കീം മാപ്പ് തയ്യാറാക്കിയെങ്കിലും സർക്കാരിൽ നിന്ന് ഇപ്പോഴും അംഗീകാരം ലഭിച്ചിട്ടില്ലാത്തതാണ്. ഈ സാഹചര്യത്തിൽ സ്കീം വ്യതിയാനത്തിനായുള്ള വിശദാംശങ്ങൾ കാണിച്ചുകൊണ്ട് 10.03.2020 തിയ്യതിയിൽ അതോറിറ്റി സർക്കാരിന് കത്ത് അയച്ചിട്ടുണ്ട്. ഭരണപരമായ അനുമതിയും പുതുക്കിയ സ്കീം മാപ്പിന് അംഗീകാരവും സർക്കാരിൽ നിന്നും ലഭിച്ചതിനുശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കുവാൻ സാധ്യമാകൂ.
പകർപ്പവകാശം @ 2023 Greater Cochin Development Authority എല്ലാ അവകാശങ്ങളും നിക്ഷിപ്തം.
സൈറ്റ് സന്ദർശനത്തിന്റെ ആകെ എണ്ണം : 75515