പുരോഗമിക്കുന്ന പദ്ധതികൾ


1.
കലൂർ കടവന്ത്ര റോഡിൽ ഫുട്പാത്തിൻറെ നവീകരണവും അഴുക്കുചാലുകൾ ഉയർത്തലും (ശേഷിക്കുന്ന ഭാഗം)
.എസ്. നമ്പർ - ജി..(ആർ.ടി. ) നമ്പർ2100 /2018എൽ.എസ്.ജി.ഡി. തീയതി30.07.2018

നിലവിലെ സ്ഥിതി - ടെണ്ടർ നടപടികളിലാണ്.

കൊച്ചി നഗരത്തിലെ പ്രധാന റോഡാണ് കെ.കെ. റോഡ്. നിരവധി പാർപ്പിട കെട്ടിടങ്ങൾ, വാണിജ്യ കെട്ടിടങ്ങൾ, ആരാധനാ കേന്ദ്രങ്ങൾ തുടങ്ങിയവ റോഡിന്റെ വശങ്ങളിലുണ്ട്. പ്രധാന വാണിജ്യ കെട്ടിടങ്ങളായ ബിസ്മി ഹൈപ്പർ മാർക്കറ്റ്, ഫ്രിഡ്ജ് ഹൗസ് തുടങ്ങിയവയും ആരാധന കേന്ദ്രങ്ങളായ കവലയ്ക്കൽ ക്ഷേത്രം, സെൻറ് സേവ്യേഴ്സ് ചർച്ച് തുടങ്ങിയവയും SBI, IOB, CBOI, BOI, HDFC, ICICI, GRAND BANK തുടങ്ങിയ ബാങ്കുകളും മറ്റു പൊതുമേഖല സ്ഥാപനങ്ങളും പാതയിൽ സ്ഥിതി ചെയ്യുന്നു. ആയതിനാൽ തന്നെ റോഡിലൂടെയുള്ള വാഹന ബാഹുല്യത്തോടൊപ്പം ഓരോ ദിവസവും ധാരാളം കാൽനടക്കാരും വരുന്നുണ്ടെന്ന കാര്യം വലിയ വിവരണമില്ലാതെ മനസ്സിലാക്കാം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വാഹനഗതാഗതത്തിൽ വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വാഹനങ്ങളുടെ സാന്ദ്രത വർദ്ധിച്ചതും ഇപ്പോഴും വർദ്ധിച്ചു കൊണ്ടിരിക്കുന്നതും കാൽനടയാത്രക്കാർക്ക് വളരെയേറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കലൂർ കടവന്ത്ര റോഡിന്റെ കടവന്ത്ര ജംഗ്ഷൻ മുതൽ കുമാരനാശാൻ ജംഗ്ഷൻ വരെയുള്ള ഭാഗത്ത് പടിഞ്ഞാറു വശത്തെ ഫുട്പാത്ത്, അഴുക്കുച്ചാൽ ഉയർത്തൽ പ്രവർത്തികൾ ജിസിഡിഎ തനത് ഫണ്ട്ഉപയോഗിച്ച് പൂർത്തീകരിച്ചിട്ടുണ്ട്. കടവന്ത്ര ജംഗ്ഷൻ മുതൽ കലൂർ വരെ അവശേഷിക്കുന്ന ഭാഗത്തെ ഫുട്പാത്ത്, അഴുക്കുച്ചാൽ ഉയർത്തുന്ന പ്രവർത്തികൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. കത്രികടവ് ആർ..ബി യിലുള്ള ഫുട്പാത്ത് നവീകരണവും അടിയന്തിരമായി പൂർത്തീകരിക്കേണ്ടതുണ്ട്. കെ കെ റോഡ് ഉപയോഗിക്കുന്ന കാൽനടക്കാർക്ക് പദ്ധതിപൂർത്തീകരണം ഗുണം ചെയ്യുകയും റോഡിൻറെ സൗന്ദര്യം വർദ്ധിപ്പിക്കുകയും ചെയ്യും. നിലവിൽ ടി പദ്ധതി ടെണ്ടർ നടപടികളിലാണ്.

2.
പി & ടി കോളനി നിവാസികളുടെ പുനരധിവാസത്തിനായി ജിസിഡിഎ ലൈഫ് മിഷൻ 2 BHK ഭവന സമുച്ചയ പദ്ധതി, വെസ്റ്റ് രാമേശ്വരം, ഫോർട്ട്കൊച്ചി
ഭവനരഹിതർക്ക് പാർപ്പിടമൊരുക്കുന്നതിനായുള്ള സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയുമായി സഹകരിച്ചു കൊണ്ട് പേരണ്ടൂർ കനാലിൻറെ വശങ്ങളിൽ താമസിക്കുന്ന പി & ടി കോളനി നിവാസികളുടെ പുനരധിവാസത്തിനായുള്ള ജിസിഡിഎയുടെ ഭവന സമുച്ചയ പദ്ധതി. ജിസിഡിഎയുടെ ഉടമസ്ഥതയിലുള്ള 70 സെൻറ് ഭൂമിയിൽ ലൈഫ് മിഷൻ പദ്ധതി നടപ്പിലാക്കുന്നത് വഴി ലൈഫ് ഗുണഭോക്ത ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള കുടുംബങ്ങൾക്കായി 82 ഭവനങ്ങളാണ് തയ്യാറാക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ലൈഫ് മിഷൻ പദ്ധതി വഴി ഒരു ഭവനത്തിന് 10.5 ലക്ഷം രൂപയും PMAY(U) സ്കീമിലൂടെ 1.5 ലക്ഷം രൂപയുമാണ് ലഭിക്കുക. പദ്ധതിയുടെ പൂർത്തീകരണത്തിന് ആവശ്യമായ അവശേഷിക്കുന്ന തുക CSR ഫണ്ടിലൂടെയും സ്പോൺസർഷിപ്പിലൂടെയും ജിസിഡിഎ കണ്ടെത്തും. തൃശ്ശൂർ ഡിസ്ട്രിക്ട് ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി (TDLCSS) ആണ് ടി പദ്ധതിയുടെ കരാർ പ്രവൃത്തി ചെയ്യുന്നത്.

3. റെക്കോർഡുകളുടെ ഡിജിറ്റൈസേഷനും കമ്പ്യൂട്ടറൈസേഷനും
ജിസിഡിഎയുടെ ആസ്തികൾ ഫലപ്രദമായും കൃത്യതയോടെയും കൈകാര്യം ചെയ്യുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നത്. ഭൂമികളും കെട്ടിടങ്ങളും ഉൾപ്പടെ ജിസിഡിഎയുടെ എല്ലാ ആസ്തികളും Q-GIS സോഫ്റ്റ്വെയറിൻറെ സഹായത്തോടെ മാപ്പ് ചെയ്യുകയും ആസ്തികളുടെ വിവരങ്ങൾ (23 നിരകളിലായി വിവരങ്ങൾ) അതോടൊപ്പം ചേർക്കുകയും ചെയ്യും. ആസ്തികളുടെ വിവരങ്ങൾ ശേഖരിക്കുകയും കമ്പ്യൂട്ടറിൽ ആക്കുകയും ഭൂമികൾ മാപ്പിംഗ് ചെയ്യുന്ന പ്രവർത്തികളും പൂർത്തീകരിച്ചിട്ടുണ്ട്. ആസൂത്രണ വിഭാഗത്തിൽ നിന്നുള്ള വിവരങ്ങൾ ചേർത്തതിന് ശേഷം എസ്റ്റേറ്റ് വിഭാഗത്തിൽ നിന്നും വില്ലേജ് ഓഫീസിൽ (റവന്യു വകുപ്പ്) നിന്നും വിവരങ്ങൾ ലഭ്യമാക്കുന്ന പ്രവർത്തിയിലാണ്. ജിസിഡിഎയുടെ എല്ലാ ആസ്തി വിവരങ്ങളും വെബ് ജിഐഎസിൽ ചേർക്കുകയാണ് ലക്ഷ്യം.


4.
രാമേശ്വരത്ത് എക്കോടൂറിസം വില്ലേജ് പദ്ധതിയുടെ സാധ്യതാ പഠനം
രാമേശ്വരം വിശദ നഗരാസൂത്രണ പദ്ധതി പ്രദേശത്ത് ജിസിഡിഎ ഉടമസ്ഥതയിലുള്ള 12.7 ഏക്കർ ഭൂമിയിലാണ് എക്കോടൂറിസം വില്ലേജ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. പരിസ്ഥിതി സൗഹാർദ്ദമായ എക്കോടൂറിസം പദ്ധതി ജിസിഡിഎ ഭൂമിയിൽ ഫലപ്രദമായി നടപ്പിലാക്കുന്നതിനായി വിശദമായ സാധ്യതാ പഠനം നടത്തുന്നതിന് തീരുമാനമെടുത്തു. ഭൂമി ചതുപ്പുനിലവും വിവിധയിനം കണ്ടൽകാടുള്ള ആവാസകേന്ദ്രവുമാണ്. ഭൂമി CRZ-IA എന്ന തരത്തിൽ ഉൾപ്പെടുന്നതിനാൽ ചില രീതിയിലുള്ള നിർമ്മാണങ്ങൾ നിരോധിച്ചിട്ടുള്ളതുമാണ്. സാഹചര്യത്തിൽ സോൺ CRZ-II ആയി മാറ്റി നൽകുന്നതിനായി കേരള തീരദേശ പരിപാലന അതോറിറ്റിക്ക് (KCZMA) ജിസിഡിഎ അപേക്ഷ സമർപ്പിച്ചെങ്കിലും KCZMA അഭ്യർത്ഥന നിരസിക്കുകയും ഭൂമി CRZ-II-ലേക്ക് മാറ്റി നൽകിയതുമില്ല. പദ്ധതിക്കായി ജിസിഡിഎ KCZMA യെ വീണ്ടും സമീപിക്കുകയും ആയതിൻറെ അടിസ്ഥാനത്തിൽ ഉടനെ വരാനിരിക്കുന്ന ഹിയറിംഗിൽ വിഷയം അവതരിപ്പിക്കാൻ ജിസിഡിഎയോട് ആവശ്യപ്പെട്ടിട്ടുണ്ട്.