അഫോർഡബിൾ ഹൗസിംഗ് സ്കീം


ചെറിയ വരുമാനക്കാർക്ക് വഹിക്കാൻ കഴിയുന്ന വിധത്തിൽ ജിസിഡിഎയുടെ ഉടമസ്ഥതയിലുള്ള ഭൂമികളിൽ വീടുകൾ നിർമ്മിച്ചു നൽകുവാൻ ഉദ്ദേശിക്കുന്ന പദ്ധതി. ജിസി‌ഡി‌എ അധികാരപരിധിയിൽ വരുന്ന വിവിധ പദ്ധതി പ്രദേശങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന വിവിധ ഭൂമികൾ കണ്ടെത്താൻ നടപടികൾ സ്വീകരിച്ചു. ഭൂമിയുടെ ന്യായവില, സോണിംഗ്, തീർപ്പാക്കാത്ത വ്യവഹാരങ്ങൾ തുടങ്ങിയ ഘടകങ്ങൾ വിശകലനം ചെയ്‌ത ശേഷം നാല് ഭൂമികൾ കണ്ടെത്തി. ഭവന യൂണിറ്റ്, അപ്പാർട്ട്മെൻറ് ടവർ എന്നിവയുടെ രൂപകൽപ്പന പ്രവർത്തികൾ ചെയ്‌തുവരികയാണ്. രൂപകൽപ്പനയും എസ്റ്റിമേറ്റും ചെയ്‌തതിനു ശേഷം സാമ്പത്തിക സാധ്യതാ പഠനം നടത്തേണ്ടതുണ്ട്.