അവലോകനം

1920 ലെ മദ്രാസ് നഗരാസൂത്രണ നിയമം, 1108 ലെ തിരുവിതാകൂർ നഗരാസൂത്രണ സംവിധാനനിയമം IV നും കീഴിൽ വിശാലകൊച്ചി വികസന അതോറിറ്റി 24.01.1976 ൽ നിലവിൽ വന്നു. ജി.ഒ.(എം.എസ്) നം. 19176/എൽ & എസ്.ഡബ്ല്യൂ.ഡി. തീയതി 23.01.1976.

കൊച്ചി മേഖലയുടെ ഔപചാരിക വികസന ആസൂത്രണത്തിലേക്കുള്ള ആദ്യപടിയായി 1965 ൽ ഒരു ഉപദേശക സമിതി രൂപീകരിച്ചു. അതേ വർഷം തന്നെ വിശാല കൊച്ചി മേഖലയ്ക്കായി ഒരു സംയുക്ത നഗര ആസൂത്രണ സമിതി രൂപീകരിച്ചു. ഈ സമിതിയെ ഒരു ട്രസ്റ്റിലേക്ക് ഉയർത്തി. അതായത്, ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ കൊച്ചി നഗര ആസൂത്രണ ട്രസ്റ്റ്. കാലക്രമേണ, കൊച്ചി നഗരത്തിൻറെ വളർച്ച നിയന്ത്രിക്കുന്നതിന് ഒരു വലിയ സജ്ജീകരണം ആവശ്യമാണെന്ന കാര്യം അധികാരികൾക്ക് മനസ്സിലായി.

കൊച്ചി കോർപ്പറേഷൻ, 9 മുനിസിപ്പാലിറ്റികൾ. 21 പഞ്ചായത്തുകൾ എന്നിവ ഉൾപ്പെടുന്ന 732 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയാണ് ജിസിഡിഎയുടെ അധികാരപരിധി. തുടർന്ന് ഗോശ്രീ ദീപുകൾക്കായി വികസന അതോറിറ്റി (ജിഡ) രൂപീകരിച്ചു. ജി.ഒ(എം.എസ്.) നമ്പർ 114/94/എൽ.എ.ഡി. 18/05/1994 തീയതിയിൽ 8 ദ്വീപ് പഞ്ചായത്തുകളും കൊച്ചി കോർപ്പറേഷൻറെ രണ്ട് വാർഡുകളും ജിഡ പരിധിയിൽ ഉൾപ്പെടുന്നു. 100 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള താന്തോണിത്തുരുത്തും ഫോർട്ടുകൊച്ചിനും ഒഴിവാക്കി ജിസിഡിഎ അധികാരപരിധി 632 ചതുരശ്ര കിലോമീറ്റർ ആയി പരിമിതപ്പെടുത്തി.

കോർപ്പറേഷൻ: ഫോർട്ടുവൈപ്പിൻ, ഗുണ്ടു ദ്വീപ്, താന്തോണിത്തുരുത്ത് ഒഴികെയുള്ള കൊച്ചി കോർപ്പറേഷൻ പ്രദേശം

മുനിസിപ്പാലിറ്റികൾ: ആലുവ, നോർത്ത് പറവൂർ, അങ്കമാലി, പെരുമ്പാവൂർ, തൃപ്പൂണിത്തുറ, കളമശ്ശേരി, മരട്, തൃക്കാക്കര, ഏലൂർ


പഞ്ചായത്തുകൾ: ചെല്ലാനം, കുമ്പളങ്ങി, മുളന്തൂരുത്തി, ചേരാനല്ലൂർ, കുമ്പളം, ഉദയംപേരൂർ, വടവുകോട്, എഴിക്കര, പുത്തൻകുരിശ്, വാഴക്കുളം, ചൂർണ്ണിക്കര, എടത്തല, കീഴ്‌മാട്, ചെങ്ങമനാട്, ശ്രീമൂലനഗരം, ആലങ്ങാട്, കടുങ്ങല്ലൂർ, കോട്ടുവള്ളി , നെടുമ്പാശ്ശേരി, വരാപ്പൂഴ, ചോറ്റാനിക്കര